സ:സി.ദിവാകരൻ


അരനൂറ്റാണ്ട് കാലത്തെ ചടുലമായ രാഷ്ട്രീയ സേവനം, തീപാറുന്ന അത്യുജ്ജലമായ സമര പാരമ്പര്യം. ജനമനസുകളിലൂടെ സഹയാത്രികനായി അവരിലൊരാളായി എന്നും നേതാവായി...... കമലേശ്വരം സർക്കാർ യു.പി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം, 1957 -ലെ കമ്മ്യൂണിസ്റ്റു മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫസർ. ജോസഫ് മുണ്ടശ്ശേരി വിഭാവന ചെയ്ത സ്‌കൂൾ പാർലിമെൻറ് എന്ന ആശയം ആദ്യം നടപ്പിലാക്കിയത് തിരുവനന്തപുരം SMV സ്‌കൂളിൽ ആയിരുന്നു. ഈ കാലയളവിൽ സ: സി.ദിവാകരൻ പ്രസ്‌തുത സ്‌കൂളിൽ High School വിദ്യാഭ്യാസം ആരംഭിച്ചിരുന്നു. സ്‌കൂൾ കുട്ടികളുടെ കണ്ണിലുണ്ണിയും, നേതാവുമായിരുന്ന സ: സി.ദിവാകരനെ ആദ്യത്തെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. സ്‌കൂളിന്റെ ചരിത്രത്തിലും, സഖാവിന്റെ രാഷ്ട്രീയ ജീവിതത്തിലും വിജയത്തിന്റേതായ പന്ഥാവ് തുറക്കപ്പെട്ടു. തുടർന്നു അങ്ങോട്ട് തിരുവനന്തപുരം Mg.കോളേജ് - ലെ പ്രീ- യൂണിവേഴ്സിറ്റി അസോസിയേഷൻ ജനറൽ സെക്രട്ടറി, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന്റെ ബിരുദദാരി ആയിരുന്നപ്പോൾ കോളേജ് മാഗസീൻ എഡിറ്റർ എന്നി സ്ഥാനങ്ങളിലേക്ക് Student Federation -ൽ നിന്നു ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു .

നല്ലൊരു വ്യക്‌തിയും മുന്നണി നേതാവുമായിരുന്ന സ: സി.ദിവാകരൻ കലാലയത്തിൽ പൊതു സമ്മതനും, എല്ലാവർക്കും പ്രിയപെട്ടവനും ആയിരുന്നു. ഈ കാലമത്രയും സഖാവ് വിദ്യാഭ്യാസത്തിനുമറ്റുമുള്ള തുക സമാഹരിക്കാൻ ഒഴിവു സമയങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങളിലും, ട്യൂഷൻ സെന്ററുകളിലും ജോലി ചെയ്തിരുന്നു. പിന്നീട് അങ്ങോട്ട് കമ്മ്യൂണിസ്റ്റു സിദ്ധാന്തങ്ങളിൽ അടിയുറച്ചു വിശ്വസിച്ചു സമൂഹത്തിൻറെ ഉന്നമനവും, പുരോഗതിയും ലക്ഷ്യം വെച്ചുള്ള യാത്രയായിരുന്നു. ഒറ്റശേഖരമംഗലം High School, തിരുമല എബ്രഹാം മെമ്മോറിയൽ High School, തുടങ്ങിയ സ്‌കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തു . ചിട്ടയായ അധ്യാപന ജീവിതവും, രാഷ്ട്രിയവും ഒരുമിച്ചു കൊണ്ടുപോകാൻ പ്രയാസമായി വന്നപ്പോൾ ജോലി ഉപേക്ഷിക്കുകയും, രാഷ്‌ട്രീയത്തിൽ ഉറച്ചു നിൽക്കുകയും ചെയ്തു.

സജീവ രാഷ്‌ട്രീയത്തിൽ, Student Federation, Youth Federation, Trade Union തുടങ്ങിയ പ്രസ്ഥാനങ്ങളിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു . 1974 -1975 തുടങ്ങിയ Trade Union പ്രസ്ഥാനം പിന്നീട് അങ്ങോട്ട് ജീവിതചര്യയായി, ഒപ്പം പാർട്ടിയും. സഖാവ് പാർട്ടിയെയും, പാർട്ടി സഖാവിനെയും വളർത്തി. നിരവധികളായ സമരങ്ങൾ ....... തിരുവനന്തപുരം നിവാസികൾക്ക്‌ സുഭരിചതമായ ശബ്ദം, മുഖം, സാന്നിധ്യം. അതു ഇന്ത്യ മഹാരാജ്യത്തോളം വളർന്നു. റഷ്യ, ചൈന, ചെക്ക് റിപ്പബ്ലിക്ക്, ജർമ്മനി, വിയറ്റ്നാം, തുടങ്ങിയ കമ്മ്യൂണിസ്റ്റു രാജ്യങ്ങൾ പഠനത്തിനും, സന്ദർശനത്തിനുമായി ക്ഷണിതവായി പോയിട്ടുണ്ട്. തൊഴിൽ അല്ലെങ്കിൽ ജയിൽ എന്ന പ്രക്ഷോഭത്തിൻറെ ഭാഗമായി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

നിരവധി പുസ്തകങ്ങൾ തർജ്ജിമ ചെയ്തിട്ടുണ്ട്. ചൈന സന്ദർശനത്തെകുറിച്ച് അവിടുത്തെ മാറിവന്ന സാഹചര്യങ്ങളെയും ആസ്പദമാക്കി "നിറങ്ങളുടെ ചൈനയിൽ നിന്നും" എന്ന പുസ്തകം പ്രസിദ്ദികരിച്ചു. പാർലിമെന്ററി പ്രസ്ഥാനങ്ങളിൽ നിന്നും വഴിമാറി നടന്ന സഖാവ് സി . ദിവാകരനെ 2006 -ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി മണ്ഡലം, UDF -ൽ നിന്നും പിടിച്ചെടുക്കാനായി പാർട്ടി നിയോഗിച്ചു. 2006 മുതൽ 2011 വരെ ശ്രീ . V.S അച്ചുതാനന്ദന്റെ മന്ത്രി സഭയിലെ ഭഷ്യ-സിവിൽ സപ്പളയിസു, മൃഗ സംരക്ഷണം, ലീഗൽ മെട്രോളജി, ഡെയറി, കൺസ്യൂമർ അഫയേഴ്‌സ് എന്നി മേഖലകളിലെല്ലാം സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ചു. 2013-2016 വരെ CPI-യെ പ്രധിനിധികരിച്ചു പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സുപ്രധാനമായ തീരുമാനങ്ങൾ എടുത്തു നടപ്പാക്കാൻ സാധിച്ചു.


സ: സി.ദിവാകരൻ രചിച്ച പുസ്തകങ്ങൾ


രാഷ്ട്രീയം സ്മരണ
പ്രഭാഷണം

രാഷ്ട്രീയം സ്മരണ

ലോകത്തെ ഞെട്ടിച്ച വെടിയൊച്ചകൾക്കു പിന്നിൽ

ലോകത്തെ ഞെട്ടിച്ച വെടിയൊച്ചകൾക്കു പിന്നിൽ

നിറങ്ങളുടെ ചൈനയിൽ
നിന്നും

നിറങ്ങളുടെ ചൈനയിൽ