വികസന നേട്ടങ്ങൾ

പിന്നിട്ട വഴികളിലൂടെ

 1. ട്രേഡ് യൂണിയൻ ഓഫീസ് ബെരാർ

  സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം

 2. AITUC ദേശീയ വൈസ് പ്രസിഡന്റ്

  AITUC ജനറൽ സെക്രട്ടറി

 3. സംസ്ഥാന ഭഷ്യ-സിവിൽ
  സപ്ലൈസ് മന്ത്രി (2006 -2011 )

  നിയമസഭാ അംഗം
  (2011 -2016 ), കരുനാഗപ്പള്ളി ,കൊല്ലം

 4. നിയമസഭാ അംഗം
  (2016-present), നെടുമങ്ങാട്

സ: സി.ദിവാകരൻ

അരനൂറ്റാണ്ട് കാലത്തെ ചടുലമായ രാഷ്ട്രീയ സേവനം, തീപാറുന്ന അത്യുജ്ജലമായ സമര പാരമ്പര്യം. ജനമനസുകളിലൂടെ സഹയാത്രികനായി അവരിലൊരാളായി എന്നും നേതാവായി...... കമലേശ്വരം സർക്കാർ യു.പി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം, 1957 -ലെ കമ്മ്യൂണിസ്റ്റു മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫസർ. ജോസഫ് മുണ്ടശ്ശേരി വിഭാവന ചെയ്ത സ്‌കൂൾ പാർലിമെൻറ് എന്ന ആശയം ആദ്യം നടപ്പിലാക്കിയത് തിരുവനന്തപുരം SMV സ്‌കൂളിൽ ആയിരുന്നു. ഈ കാലയളവിൽ സ: സി.ദിവാകരൻ പ്രസ്‌തുത സ്‌കൂളിൽ High School വിദ്യാഭ്യാസം ആരംഭിച്ചിരുന്നു. സ്‌കൂൾ കുട്ടികളുടെ കണ്ണിലുണ്ണിയും, നേതാവുമായിരുന്ന സ: സി.ദിവാകരനെ ആദ്യത്തെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. സ്‌കൂളിന്റെ ചരിത്രത്തിലും, സഖാവിന്റെ രാഷ്ട്രീയ ജീവിതത്തിലും വിജയത്തിന്റേതായ പന്ഥാവ് തുറക്കപ്പെട്ടു. തുടർന്നു അങ്ങോട്ട് തിരുവനന്തപുരം Mg.കോളേജ് - ലെ പ്രീ- യൂണിവേഴ്സിറ്റി അസോസിയേഷൻ ജനറൽ സെക്രട്ടറി, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന്റെ ബിരുദദാരി ആയിരുന്നപ്പോൾ കോളേജ് മാഗസീൻ എഡിറ്റർ എന്നി സ്ഥാനങ്ങളിലേക്ക് Student Federation -ൽ നിന്നു ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു .


 •   സ. കമ്മ്യൂണിസ്റ് പ്രസ്ഥാനമായി ബന്ധപ്പെട്ട് , റഷ്യ , ചൈന , ചെക്ക് റിപ്പബ്ലിക്ക് , ജർമനി , വിയറ്റ്നാം , തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട് .
 •   സ. വിവിധ മേഖലകളിൽ പ്രാഗൽഭ്യം പ്രകടിപ്പിച്ചിട്ടുണ്ട് . നിരവധി പുസ്‌തകങ്ങൾ തർജ്ജിമ ചെയ്തിട്ടുണ്ട് .
 •   "തൊഴിൽ അല്ലെങ്കിൽ ജയിൽ " എന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇദ്ദേഹം ജയിൽവാസം അനുഭവിച്ചിട്ടുണ്ട് .
 •   "രാഷ്ട്രീയം സ്മരണ പ്രഭാഷണം", "ലോകത്തെ ഞെട്ടിച്ച വെടിയൊച്ചകൾക്കു പിന്നിൽ, "എന്നി പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ദികരിച്ചിട്ടുണ്ട്, "ഇതിൽ ലോകത്തെ ഞെട്ടിച്ച വെടിയൊച്ചകൾക്കു പിന്നിൽ" എന്ന പുസ്തകം ഹിന്ദിയിൽ തർജ്ജിമ ചെയ്തു.
 •   ചൈനയുടെ വിവിധ വശങ്ങൾ ആസ്പദമാക്കി, അദ്ദേഹം എഴുതിയ പുസ്തകമാണ് "നിറങ്ങളുടെ ചൈനയിൽ നിന്നും".
..
..
..

സമൂഹമാധ്യമങ്ങൾ

Contact With Us